39-ാം ജന്മദിനം ആഘോഷിച്ച ജാക്വലിൻ ഫെർണാണ്ടസിന് ‘ലേഡി ജാക്വലിൻ’ എന്നെഴുതിയ ആഡംബര റൈഡിങ് ബോട്ടും നടിയുടെ 100 ആരാധകർക്ക് ഐഫോണ്‍ 15 പ്രോയും സമ്മാനമായി നൽകുമെന്ന് വാഗ്ദാനം ചെയ്തു തട്ടിപ്പുകേസില്‍ ദില്ലി ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖരന്റെ. 2025ല്‍ താന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്നും അന്ന് റോമിയോ ജൂലിയറ്റ് രീതിയില്‍ അടുത്ത ജന്മദിനം ആഘോഷിക്കാം എന്നും കത്തില്‍ ജാക്വലിന് സുകേഷ് ഉറപ്പുനല്കുന്നുണ്ട്. ശാരീരികമായി വേർപിരിഞ്ഞിരുന്നാലും തന്‍റെ ചിന്തകളും ആത്മാവും ജാക്വിലിനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കത്തില്‍ സുകേഷ് കൂട്ടിച്ചേർത്തു.
അതേസമയം ജാക്വലിന്‍റെ പേരില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് 15 കോടി നല്‍കുമെന്നും ഒപ്പം 300 വീടും വച്ച് നൽകുമെന്നും വാഗ്ദാനമുണ്ട്. കാര്യങ്ങൾ എന്തായാലും നടിയുടെ ഫാൻസും മാധ്യമ പ്രവർത്തകരും ഏറ്റുപിടിച്ചിട്ടുണ്ട്. ബാക്കിയൊക്കെ കണ്ടറിയണം.