സമീപകാലത്തായി ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ ഏതൊക്കെയെന്നു തിരയുന്നവരാണോ? ഇതാ, ഏറ്റവും പുതിയ 15 മലയാളം ഒടിടി റിലീസുകൾ ഇവിടെ പരിചയപ്പെടാം, ഒപ്പം ഏതൊക്കെ പ്ലാറ്റ്‌ഫോമിലാണ് ഈ പുത്തൻ ചിത്രങ്ങൾ സ്ട്രീമിംഗ് ചെയ്യുന്നത് എന്നുമറിയാം.
1. Anpodu Kanmani OTT: അൻപോടു കൺമണി അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത മലയാള ചിത്രം ‘അൻപോടു കൺമണി’ ഒടിടിയിലെത്തി.ഒടിടി പ്ലാറ്റ്‌ഫോം: ആമസോൺ പ്രൈം വീഡിയോ
2. Officer on Duty OTT: ഓഫീസർ ഓൺ ഡ്യൂട്ടികുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒടിടിയിലെത്തി. കുഞ്ചാക്കോ ബോബൻ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ഈ ക്രൈം ത്രില്ലറിന്റെ തിരക്കഥ ഒരുക്കിയത് ഷാഹി കബീറാണ്.പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ
3. Ponman OTT: പൊൻമാൻ ബേസിൽ ജോസഫ്, സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ് എന്നിവർ പ്രധാന കതാപാത്രങ്ങളെ അവതരിപ്പിച്ച പൊൻമാൻ ഒടിടിയിൽ കാണാം. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ജി. ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ്.ഒടിടി പ്ലാറ്റ്‌ഫോം: ജിയോ ഹോട്ട്സ്റ്റാർ
4. Narayaneente Moonnaanmakkal OTT: നാരായണീന്റെ മൂന്നാണ്മക്കൾജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കൾ’. ശരണ്‍ വേണുഗോപാൽ ആണ് സംവിധായകൻ. തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒടിടി പ്ലാറ്റ്‌ഫോം: ആമസോണ്‍ പ്രൈം വീഡിയോ
5. Orumbettavan OTT: ഒരുമ്പെട്ടവൻഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘ഒരുമ്പെട്ടവൻ’ ഒടിടിയിലെത്തി.ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര, സുധീഷ്, ഐ. എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒടിടി പ്ലാറ്റ്‌ഫോം: മനോരമ മാക്സ്
6. Thrayam OTT: ത്രയംസണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്ത ‘ത്രയം’ ഒടിടിയിൽ എത്തി. ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പ്പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വര്‍മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂപ്, ഡയാന ഹമീദ്, സരയൂ മോഹന്‍, വിവേക് അനിരുദ്ധ്, ഷാമില്‍ കെ.എസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഒടിടി പ്ലാറ്റ്‌ഫോം: ആമസോൺ പ്രൈം വീഡിയോ
7. La Tomatina OTT: ലാ ടൊമാറ്റിന ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൊളിറ്റിക്കൽ ത്രില്ലർ ‘ലാ ടൊമാറ്റിന: ചുവപ്പുനിലം’ ഇപ്പോൾ ഒടിടിയിൽ കാണാം. ഒടിടി പ്ലാറ്റ്‌ഫോം: ആമസോൺ പ്രൈം വീഡിയോ
8. Raastha OTT: രാസ്ത സർജാനോ ഖാലിദ്, അനഘ നാരായണൻ എന്നിവർ കേന്ദ്രകഥാപാത്രമായ രാസ്ത ഒടിടിയിലെത്തി. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അൻവറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ‘രാസ്ത’.ഒടിടി പ്ലാറ്റ്‌ഫോം: മനോരമ മാക്സ്
9. Praavu OTT: പ്രാവ് പത്മരാജന്റെ കഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘പ്രാവ്’. അമിത് ചക്കാലക്കലാണ് നായകൻ. ഒടിടി പ്ലാറ്റ്‌ഫോം: മനോരമ മാക്സ്
10. Hello Mummy OTT: ഹലോ മമ്മിഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ, വൈശാഖ് എലൻസ് സംവിധാനം ചെയ്ത ‘ഹലോ മമ്മി’ ഇപ്പോൾ ഒടിടിയിൽ കാണാം. ഒടിടി പ്ലാറ്റ്‌ഫോം: ആമസോൺ പ്രൈം വീഡിയോ
11. Marco OTT: മാർക്കോ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ ഈ ആഴ്ച മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോമിൽ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. സോണി ലിവിലാണ് ചിത്രം ആദ്യം സ്ട്രീമിംഗ് ആരംഭിച്ചത്. ഒടിടി പ്ലാറ്റ്‌ഫോം: സോണി ലിവ്, ആമസോൺ പ്രൈം വീഡിയോ (ഹിന്ദി പതിപ്പ്)
12. Pani OTT: പണിജോജു ജോർജ് സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജ്, അഭിനയ, സാഗർ സൂര്യ, ജുനൈസ്, സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.ഒടിടി പ്ലാറ്റ്‌ഫോം: സോണി ലിവ്
13. Rekhachithram OTT: രേഖാചിത്രംആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം’ ഒടിടിയിൽ കാണാം.ഒടിടി പ്ലാറ്റ്‌ഫോം: സോണി ലിവ്
14. Bougainvillea OTT: ബോഗെയ്ൻവില്ലഅമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിൽ ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, വീണ നന്ദകുമാർ, സ്രിന്റ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.ഒടിടി പ്ലാറ്റ്‌ഫോം: സോണി ലിവ്