അമേരിക്കയിലെ ടെക്സസില്‍ മലയാളി കടയുടമയെ വെടിവച്ചു കൊന്ന കേസില്‍ 15 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മെസ്ക്വീറ്റിലെ ഡോളര്‍ സ്റ്റോര്‍ ഉടമയും പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയുമാണ് കൊല്ലപ്പെട്ട സാജന്‍ മാത്യു. വെടിയേറ്റ സാജനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഉച്ചസമയത്താണ് നോര്‍ത് ഗാലോവേ അവന്യൂവിലെ കടയില്‍ വെടിവയ്പ്പുണ്ടായത്.