തൊടുപുഴ∙ ഇടുക്കി അടിമാലിയില്‍ പീഡനത്തിനിരയായി തൊടുപുഴയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷ എഴുതിയശേഷം ബസില്‍ മടങ്ങുമ്പോൾ പൈനാവിനും തൊടുപുഴയ്ക്കും ഇടയില്‍ വച്ചാണ് കാണാതായത്.
പെണ്‍കുട്ടിക്കായി തൊടുപുഴ പൊലീസ് തിരച്ചില്‍ തുടങ്ങി. പെൺകുട്ടിയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തൊടുപുഴയിലെ ഷെൽട്ടർ ഹോമിൽനിന്ന് പരീക്ഷ എഴുതുന്നതിനാണ് പെൺകുട്ടിയെ പൈനാവിലേക്കു കൊണ്ടുപോയത്. ബസിലായിരുന്നു യാത്ര. ഷെൽട്ടർ ഹോമിലെ സെക്യൂരിറ്റി ജീവനക്കാരിയും കൂടെയുണ്ടായിരുന്നു.
പരീക്ഷയ്‌ക്കു ശേഷം തിരികെ വരുമ്പോഴാണ് സംഭവം. ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാരി വിവരം പൊലീസിൽ പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.