Spread the love
ഖനിയിൽ നിന്ന് 1,505 കിലോഗ്രാം ഭാരമുള്ള മരതകക്കല്ല് 

1,505 കിലോഗ്രാം ഭാരം വരുന്ന 7,525 കാരറ്റിന്റെ മരതകകല്ല് ആഫ്രിക്കയിലെ ഒരു ഖനിയില്‍ നിന്നും ലഭിച്ചു. ഇതുവരെ ഖനനം ചെയ്തതില്‍ വെച്ച് ലഭിച്ച അപൂര്‍വ്വ രത്‌നങ്ങളുടെ പട്ടികയില്‍ ഒടുവിലത്തേതാണ് ഈ പടുകൂറ്റന്‍ മരതക കല്ല്. ജെംഫീല്‍ഡ് എന്ന, ആഫ്രിക്കയിലെ ഖനന കമ്പനിയാണ് ഈ മരതകം കണ്ടെത്തിയത്. മാനസ് ബാനര്‍ജി, റിച്ചാര്‍ഡ് കപേറ്റ എന്നീ ഭൗമ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിലാണ് ഇത് കണ്ടെടുത്തത്. 1000 കാരറ്റിന് മുകളില്‍ ഭാരം വരുന്ന ഒരു രത്‌നം കണ്ടെത്തുക എന്നത് തന്നെ അപൂര്‍വ്വമായ സംഭവമാണ്. കാഗെം ഖനിയില്‍ ഇതിന് മുന്‍പും സമാനമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്. ഈ മാസം അവസാനത്തോട് കൂടി നടക്കാനിരിക്കുന്ന ജെംഫീല്‍ഡ് കമ്പനിയുടെ മരതക ലേലത്തില്‍ വില്‍ക്കാനിരിക്കുകയാണ് ഈ അപൂര്‍വ്വ മരതക കല്ല്. ബെംബെ എന്ന പ്രാദേശിക ഭാഷയില്‍ ‘കാണ്ടാമൃഗം’ എന്ന് അര്‍ത്ഥം വരുന്ന ‘ചിപെംബെലെ’ എന്ന പേരാണ് ഈ മരതകത്തിന് നൽകിയിരിക്കുന്നത്.

Leave a Reply