Spread the love
ഇന്ത്യൻ നേവിയിൽ 155 എസ്.എസ്.സി ഓഫീസർ ഒഴിവ്: അവസാന തീയതി മാർച്ച് 12

അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും നാവികസേനയില്‍ ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ഡ് (എസ്.എസ്.സി) ഓഫിസറാകാം. എക്സിക്യൂട്ടിവ്, എജുക്കേഷന്‍, ടെക്നിക്കല്‍ ബ്രാഞ്ചുകളിലായി 155 ഒഴിവുകളില്‍ നിയമനം. ഏഴിമല നാവിക അക്കാദമിയില്‍ 2023 ജനുവരിയില്‍ നേവല്‍ ഓറിയന്റേഷന്‍ പരിശീലനം തുടങ്ങും.

എക്സിക്യൂട്ടിവ് ബ്രാഞ്ചില്‍ 40 ഒഴിവുകള്‍ – പുരുഷന്മാര്‍ക്ക് മാത്രം. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ BE/BTech. 2.1.1998നും 1.7.2003നും മധ്യേ ജനിച്ചവരാകണം.

നേവല്‍ ആര്‍മമെന്റ് ഇന്‍സ്‍പെക്ടറേറ്റ് കേഡറില്‍ 6 ഒഴിവുകള്‍: പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. യോഗ്യത – ബി.ഇ/ബി.ടെക് (മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ്) ഇന്‍സ്ട്രുമെന്റേഷന്‍/പ്രൊഡക്ഷന്‍/ഇന്‍ഡസ്ട്രിയല്‍/ഐ.ടി/കമ്പ്യൂട്ടര്‍/മെറ്റലര്‍ജി/എയറോസ്‍പേസ്). 60 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. എം.എസ്.സി ഇലക്‌ട്രോണിക്സ്/ഫിസിക്സ്/ഫിസിക്സ് ഫസ്റ്റ് ക്ലാസുകാരെയും പരിഗണിക്കും. 2.1.1998നും 1.7.2003നും മധ്യേ ജനിച്ചവരാകണം.

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എ.ടി.സി) കേഡറില്‍ 6 ഒഴിവുകള്‍: പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ/ബി.ടെക്. 2.1.1998നും 1.1.2002നും മധ്യേ ജനിച്ചവരാകണം.

ഒബ്സര്‍വര്‍ ഒഴിവുകള്‍: 8, പൈലറ്റ് -15. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ BE/BTech. അവസരം പുരുഷന്മാര്‍ക്ക് മാത്രം. 2.1.1999നും 1.1.2004നും മ​ധ്യേ ജനിച്ചവരാവണം.

​ലോജിസ്റ്റിക്സ് കേഡറില്‍ 18 ഒഴിവുകള്‍. പുരുഷന്മാര്‍ക്ക് മാത്രം. യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.ഇ/ബി.ടെക് /എം.ബി.എ അല്ലെങ്കില്‍ ഫസ്റ്റ്ക്ലാസ് ബി.എസ്.സി/ബി.കോം/ബി.എസ്.സി (ഐ.ടി)യും ഫിനാന്‍സ്/ലോജിസ്റ്റിക്സ്/സപ്ലൈ മെയിന്‍/മെറ്റീരിയല്‍ മാനേജ്മെന്റില്‍ പി.ജി ഡിപ്ലോമയും/എം.സി.എ/എം.എസ്.സി (ഐ.ടി). 2.1.1998നും 1.7.2003നും മധ്യേ ജനിച്ചവരാകണം.

എജുക്കേഷന്‍ ബ്രാഞ്ചില്‍ 17 ഒഴിവുകള്‍. അവസരം പുരുഷന്മാര്‍ക്കും വനിതകള്‍ക്കും. യോഗ്യത – എം.എസ്.സി (മാത്സ്/ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്/ഓപറേഷന്‍സ് റിസര്‍ച്ച്‌)/എം.ടെക്(കമ്യൂണിക്കേഷന്‍/കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/മാനുഫാക്ചറിങ്/പ്രൊഡക്ഷന്‍/മെറ്റലര്‍ജിക്കല്‍/മെക്കാനിക്കല്‍/ഡിസൈന്‍) ബി.ഇ/ബി.ടെക് (ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍) 60 ശതമാനം മാര്‍ക്കോടെ.

ടെക്നിക്കല്‍ ബ്രാഞ്ചില്‍ 15 ഒഴിവുകള്‍: പുരുഷന്മാര്‍ക്ക് മാത്രം. യോഗ്യത: ബി.ഇ/ബി.ടെക് (മെക്കാനിക്കല്‍/മറൈന്‍/ഇന്‍സ്ട്രുമെന്റേഷന്‍/പ്രൊഡക്ഷന്‍/എയ്റോനോട്ടിക്കല്‍/ഇന്‍ഡസ്ട്രിയല്‍/കണ്‍ട്രോള്‍/ഓട്ടോമൊബൈല്‍സ്/മെറ്റലര്‍ജി/മെക്കാട്രോണിക്സ്) ^60 ശതമാനം മാര്‍​ക്കോടെ വിജയിച്ചിരിക്കണം.

ഇലക്‌ട്രിക്കല്‍ ജനറല്‍ സര്‍വിസില്‍ 30 ഒഴിവുകള്‍: യോഗ്യത- ബി.ഇ/ബി.ടെക് (ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ്/ ടെലികമ്യൂണിക്കേഷന്‍/ഇന്‍സ്ട്രുമെ​ന്റേഷന്‍ മുതലായവ) 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.joinindiannavy.gov.in. മാര്‍ച്ച്‌ 12 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും.

Leave a Reply