പൈനാവ്∙ ഇടുക്കി പൂപ്പാറയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കി. പ്രതികളായ സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് വിധി അറിയിച്ചത്. പ്രതികൾക്കുള്ള ശിക്ഷ നാളെ അറിയിക്കും. 2022 ൽ വടക്കേ ഇന്ത്യക്കാരിയായ പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്.