Spread the love
അച്ഛനൊപ്പം യാത്ര ചെയ്ത 16-കാരിക്ക് നേരേ തീവണ്ടിയിൽ അതിക്രമം; തൃശ്ശൂരിൽ അഞ്ചുപേർക്കെതിരേ കേസ്

തൃശ്ശൂർ: തീവണ്ടിയിൽ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. എറണാകുളം-ഗുരുവായൂർ സ്പെഷ്യൽ എക്സ്പ്രസ് തീവണ്ടിയിൽ അച്ഛനോടൊപ്പം യാത്ര ചെയ്ത 16-കാരിക്ക് നേരേയാണ് ഉപദ്രവമുണ്ടായത്. തീവണ്ടിയിൽ യാത്ര ചെയ്തിരുന്ന യുവാക്കൾ പെൺകുട്ടിയുടെ ശരീരത്തിൽ മോശമായരീതിയിൽ സ്പർശിച്ചെന്നും ശല്യംചെയ്തെന്നുമാണ് പരാതി. സംഭവത്തിൽ അഞ്ച് യുവാക്കൾക്കെതിരേ തൃശ്ശൂർ റെയിൽവേ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
ഇവരെ പിടികൂടാനായിട്ടില്ലെന്നും പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും റെയിൽവേ പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം രാത്രി 7.50-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട തീവണ്ടിയിലാണ് പെൺകുട്ടിക്ക് നേരേ അതിക്രമമുണ്ടായത്. തീവണ്ടി കളമശ്ശേരി റെയിൽവേ സ്റ്റേഷൻ പിന്നിട്ടതോടെ യുവാക്കളുടെ ഉപദ്രവം ആരംഭിച്ചെന്നാണ് പരാതി. ഉപദ്രവം തുടർന്നതോടെ അച്ഛനും മകളും തൃശ്ശൂർ റെയിൽവേ പോലീസിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. എന്നാൽ പോലീസ് സംഘം കാത്തിരുന്നെങ്കിലും യുവാക്കൾ ഇതിനുമുമ്പേ തീവണ്ടിയിൽനിന്ന് ഇറങ്ങി രക്ഷപ്പെട്ടിരുന്നു.​

Leave a Reply