എയര്‍തിംഗ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ടെസ്റ്റ് ടൂര്‍ണമെന്റില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ 16കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍.പ്രഗ്ഗനാനന്ദ. 8-ാം റൗണ്ടിലാണ് അട്ടിമറി നടന്നത്. ടൂര്‍ണമെന്റിലെ എട്ട് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് പോയിന്റുമായി പ്രഗ്ഗനാനന്ദ 12-ാം സ്ഥാനത്താണ്. കറുത്ത കരുക്കളുമായി മത്സരം ആരംഭിച്ച പ്രഗ്ഗനാനന്ദ വെറും 19 നീക്കങ്ങള്‍ക്കുള്ളില്‍ കാള്‍സണെ പരാജയപ്പെടുത്തുകയായിരുന്നു. വിജയം എങ്ങനെ ആഘോഷിക്കുമെന്ന ചോദ്യത്തിന് കിടന്ന് ഉറങ്ങും എന്നായിരുന്നു പ്രഗ്ഗനാനന്ദയുടെ മറുപടി.