Spread the love
സംസ്ഥാനത്ത് 175 ബെവ്കോ ഔട്ട്‌ലെറ്റുകൾ കൂടി തുറക്കും

സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം പുതിയ മദ്യനയത്തിൽ പ്രഖ്യാപിക്കും. ഐടി പാർക്കുകളിൽ ബിയർ – വൈൻ പാർലറുകള്‍ തുറക്കുന്നതിലും തീരുമാനം വരും. 175 പുതിയ ഔട്ട് ലെറ്റുകൾ തുറക്കണമെന്നാണ് ബെവ്കോ ശുപാർശ. മുൻപ് 375 ഔട്ട്ലെറ്റുകളാണ് ബെവ്ക്കോക്ക് ഉണ്ടായിരുന്നത്. യുഡിഎഫ് സർക്കാരിന്റെ മദ്യനയവും ദേശീയ പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചതും മൂലം 100ലധികം മദ്യശാലകള്‍ അടച്ചിരുന്നു. നിലവിലെ ഔട്ട്‌ലെറ്റുകളിൽ തിരക്കുകൂടുന്ന സാഹചര്യത്തിൽ നല്ല സൗകര്യങ്ങളുള്ള പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള പ്രഖ്യാപനം പുതിയ മദ്യനയത്തി സർക്കാർ മേഖലയിൽ തന്നെ കാർഷികോൽപ്പനങ്ങളിൽ നിന്നും വീഞ്ഞ് ഉൽപാദിപ്പിക്കുന്ന പ്രധാന പ്രഖ്യാപനം മദ്യ നയത്തിലുണ്ടാകും. പഴങ്ങളിൽ നിന്നും വൈൻ ഉണ്ടാക്കാനുള്ള യൂണിറ്റുകൾ തുറക്കുന്ന കാര്യത്തിലും മദ്യ നയത്തിൽ പ്രഖ്യാപനമുണ്ടാകും. താലൂക്ക‍് അടിസ്ഥാനത്തിൽ മദ്യശാലകൾക്ക് ലൈസൻസ് അനുവദിക്കുന്നത് ജില്ലാ അടിസ്ഥാനത്തിൽ മാറ്റണമെന്നാണ് മറ്റൊരു ശുപാർശ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ – ആരാധനാലയങ്ങള്‍ എന്നിവയിൽ നിന്നും ദൂരപരിധി കുറയ്ക്കണമെന്ന ബെവ്കോ ശുപാർശയിലും തീരുമാനമുണ്ടാകും. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ മുഖച്ഛായതന്നെ മാറ്റുന്ന രീതിയിൽ ടോഡി ബോർഡിന്റെ പ്രവർത്തനങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Leave a Reply