പൊതുമേഖലാ ബാങ്കുകളിലെ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലെ ഒഴിവിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലായി 2022-23 വര്‍ഷത്തിലേക്കാണ് നിയമനം.
സ്‌കെയില്‍ l വിഭാഗത്തില്‍ ആറ് തസ്തികകളിലായി 1828 ഒഴിവാണുള്ളത്. 2021 ഡിസംബര്‍, 2022 ജനുവരി മാസങ്ങളിലായി പരീക്ഷ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.
1.11.2021ന് 20-30 വയസ്സാണ് പ്രായപരിധി. അപേക്ഷകര്‍ 2.11.1991 ന് മുന്‍പോ 01.11.2001നുശേഷമോ ജനിച്ചവരാവാന്‍ പാടില്ല (രണ്ടുതീയതികളും ഉള്‍പ്പെടെ).
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി. എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെയും ഇളവുലഭിക്കും.
വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്. അപേക്ഷ അയ്ക്കാനുള്ള അവസാനതീയതി നവംബര്‍ 23 ആണ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.ibps.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.