രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ 19 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19പേരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ഇന്ന് പൊലീസ് നടപടിയുണ്ടാകും. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. അതേസമയം സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഇന്ന് പാര്‍ട്ടിതല നടപടിയുണ്ടായേക്കും .
സമരക്കാരെ എസ്.എഫ്.ഐ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ തള്ളിപ്പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം അംഗീകരിക്കാനാകില്ല. ജില്ലാ നേതൃത്വം സംഘടിപ്പിച്ച മാര്‍ച്ച് സംസ്ഥാനേതൃത്വത്തെ അറിയിച്ചിരുന്നില്ല. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് ദേശീയനേതൃത്വവും വ്യക്തമാക്കി. എന്നാല്‍ എസ്.എഫ്.ഐയെ ഭയപ്പെടുത്താനുളള ശ്രമങ്ങളെ അപലപിക്കുന്നെന്നും ദേശീയനേതൃത്വം പറഞ്ഞു.