മോദിയുടെ ജന്മദിനത്തില്‍ രാജ്യത്ത് 2.5 കോടി വാക്‌സീന്‍ വിതരണം; ലോകറെക്കോര്‍ഡിട്ട് ഇന്ത്യ.
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71–ാം ജന്മദിനത്തില്‍ പ്രതിദിന വാക്‌സീന്‍ വിതരണത്തില്‍ ചൈനയെ മറികടന്ന് ലോക റെക്കോര്‍ഡിട്ട് ഇന്ത്യ. വെള്ളിയാഴ്ച മാത്രം 2.5 കോടിയിലേറെ ഡോസാണ് ഇന്ത്യ വിതരണം ചെയ്തത്. രാത്രി 11.58ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ചരിത്രനേട്ടം അറിയിച്ച് ട്വീറ്റ് ചെയ്തു. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിൽ വ്യക്തമാക്കി.വാക്‌സീന്‍ ദൗത്യത്തിന്റെ ഭാഗമായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ജൂണ്‍ 24ന് ചൈനയില്‍ 2.47 കോടി ഡോസ് വാക്സീന്‍ വിതരണം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഈ റെക്കോര്‍ഡ് മറികടക്കുകയെന്ന ലക്ഷ്യത്തോടെയായായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ ദൗത്യം. വൈകിട്ടോടെ രണ്ട് കോടി കഴിഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ സൗത്ത്ഈസ്റ്റ് ഏഷ്യ ഓഫിസ് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യ മറ്റൊരു ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയെ ടാഗ് ചെയ്താണു ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തത്കോവിഡ് വാക്‌സിനേഷനില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ബിജെപിയുടെ ആരോഗ്യവിഭാഗം വൊളന്റിയര്‍മാരും ഊര്‍ജിതശ്രമത്തിലായിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം നടത്തി. ഇതിനുമുന്‍പ്, ഓഗസ്റ്റ് 27, 31, സെപ്റ്റംബര്‍ 6 എന്നീ ദിവസങ്ങളിലാണ് ഇന്ത്യ ഒരു കോടിയിലേറെ വാക്‌സീന്‍ വിതരണം ചെയ്തത്. ദേശീയതലത്തില്‍ ജനുവരിയില്‍ തുടങ്ങിയ വാക്‌സിനേഷന്‍, 85 ദിവസംകൊണ്ടാണ് 10 കോടി പിന്നിട്ടത്. അടുത്ത 45 ദിവസം കഴിഞ്ഞപ്പോള്‍ 20 കോടിയും അതിനടുത്ത 29 ദിവസംകൊണ്ട് 30 കോടിയും പിന്നിട്ടിരുന്നു.