Spread the love
കാലാവധി തീരാറായ 2.6 ലക്ഷം ഡോസ് വാക്സീൻ സ്വകാര്യ മേഖലയിൽ കെട്ടി കിടക്കുന്നു

കൊവിഷീൽഡ് വാക്സീന്റെ കാലാവധി തീരാറായ 2.6 ലക്ഷം ഡോസിലധികം വാക്സീനാണ് സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത്. ഈ വാക്സീനുകൾ സർക്കാർ എടുത്തശേഷം കാലപരിധിയുള്ള വാക്സീനുകൾ പകരം നൽകണമെന്ന സ്വകാര്യ ആശുപത്രികളുടെ ആവശ്യത്തിലും അനുകൂല തീരുമാനം ആരോ​ഗ്യവകുപ്പിൽ നിന്ന് ഉണ്ടായിട്ടില്ല. വാക്സീനുകൾ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയതിനൊപ്പം സിറം ഇൻസ്റ്റിറ്റ്യൂട്ടിനേയും സ്വകാര്യ ആശുപത്രികളുടെ സംഘടന സമീപിച്ചിരുന്നു . എന്നാൽ ഒരിക്കൽ നൽകിയവ തിരച്ചെടുക്കില്ലെന്ന നിലപാടിലാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടും. സർക്കാർ മേഖലയിൽ കരുതൽ ശേഖരമടക്കം ആവശ്യത്തിന് വാക്സീനെത്തിയതോടെ ഒരാളും സ്വകാര്യ മേഖലയെ ആശ്രയിക്കാത്ത അവസ്ഥയിലെത്തി. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

Leave a Reply