ലിബിയയിൽ ഡാനിയൽ ചുഴലിക്കാറ്റും അതിതീവ്രമഴയും മൂലമുണ്ടായ പ്രളയത്തിൽ 2000ത്തിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ഡെർന നഗരത്തെയാണ് ദുരിതം ഏറെ ബാധിച്ചത്. കനത്ത മഴയിൽ 2 അണക്കെട്ടുകൾ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. പ്രളയത്തിൽ നഗരം ഒലിച്ചുപോവുകയായിരുന്നു. ഡെർനയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചതായി ലിബിയ പ്രധാനമന്ത്രി ഒസാമ ഹമദ് അറിയിച്ചു. നഗരത്തിൽ വെള്ളം ഒഴുകിയെത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.