ഷിക്കാഗോ∙ യുഎസിൽ ഷിക്കാഗോയ്ക്ക് അടുത്ത് രണ്ട് വീടുകളിലുണ്ടായ വെടിവയ്‌പിൽ ഏഴു പേർ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്റ്റ് ഏക്കേർസ് റോഡിലെ 2200 ബ്ലോക്കിലാണു കൊലപാതകം. റോമിയോ നാൻസ് എന്നയാളാണു പ്രതി. കൊലപാതകത്തിനു പിന്നാലെ ഇയാൾ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു .
കൊലപാതകങ്ങൾ നടന്ന സ്ഥലത്തിനടുത്തു തന്നെയാണു പ്രതി താമസിച്ചിരുന്നത്. സംഭവത്തിനു പിന്നാലെ സ്ഥലത്തുനിന്നു ചുവപ്പ് വാഹനത്തിൽ കടന്നുകളഞ്ഞ ഇയാളുടെ പക്കൽ ആയുധങ്ങൾ ഉണ്ടെന്നു പൊലീസ് മുന്നറിയിപ്പു നൽകി. നാൻസിനെക്കുറിച്ചു വിവരം ലഭിക്കുന്നവർ വിവരം കൈമാറണമെന്നും നിർദേശമുണ്ട്.