എരുമപ്പെട്ടി : സംസ്ഥാന പാതയിൽ നെല്ലുവായിൽ നിയന്ത്രണം വിട്ട കാർ കാനയിലേക്ക് മറിഞ്ഞു യാത്രക്കാരായ രണ്ടു പേർക്ക് പരുക്ക്.മങ്ങാട് തെക്കഞ്ചേരി വീട്ടിൽ അഭിലാഷ് (32),കാഞ്ഞിരക്കോട് കുന്നത്താട്ടിൽ വീട്ടിൽ അനൂപ് കുമാർ (37) എന്നിവർക്കാണ് പരുക്കേറ്റത്. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ പരുക്കേറ്റവരെ കുന്നംകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.