താമരശ്ശേരി : വെസ്റ്റ് കൈതപ്പൊയിൽ ഡ്രൈവറെ ആക്രമിച്ച് വാഹനം കടത്തിക്കൊണ്ടുപോയ പ്രതികൾ പിടിയിൽ. രാമചന്ദ്രൻ (34), ജംഷീർ (36) എന്നിവരെ താമരശ്ശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 11ന് രാത്രിയാണ് സംഭവം. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ബൊലേറൊ പിക്കപ്പിലെ ഡ്രൈവറെ മർദിച്ച് വാഹനത്തിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചിരുന്നു. കടത്തിക്കൊണ്ടുപോയ വാഹനം വാവാട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
താമരശ്ശേരി ഡിവൈഎസ്പി അഷറഫ് തെങ്ങില കണ്ടിയുടെ നിർദേശപ്രകാരം എസ്ഐ റസാക്ക് വി.കെ, എഎസ്ഐമാരായ സജീവ്.ടി, സുജാത്.എസ്, സ്പെഷൽ സ്കോഡ് അംഗങ്ങളായ എസ്‌സിപിഓമാരായ ജയരാജൻ.എൻ.എം, ജിനീഷ്.പി.പി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.