ശ്രീനഗറിലെ ഒരു സർക്കാർ സ്കൂളിനുള്ളിൽ വ്യാഴാഴ്ച രണ്ട് അധ്യാപകർ വെടിയേറ്റു മരിച്ചു, സുഖ്‌വിന്ദർ കൗർ എന്ന സ്കൂൾ പ്രിൻസിപ്പലിനെയും ദീപക് ചന്ദ് എന്ന അധ്യാപകനെയുമാണ് ഭീകരർ വെടിവച്ചു കൊലപ്പെടുത്തിയത്. താഴ്വരയിൽ പ്രശസ്ത കശ്മീരി പണ്ഡിറ്റ് രസതന്ത്രജ്ഞൻ ഉൾപ്പെടെ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഏഴ് സിവിലിയൻ കൊലപാതകങ്ങൾ ആണ് ഇവിടെ നടന്നത്. അജ്ഞാതരായ ആയുധധാരികൾ പഴയ നഗരത്തിലെ ഇഡ്ഗാ സംഗമത്തിലെ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അതിക്രമിച്ച് കയറി രണ്ട് അധ്യാപകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചൊവ്വാഴ്ച ശ്രീനഗറിലെ പ്രമുഖ വ്യവസായിയായ മഖന്‍ ലാല്‍ ബിന്ദ്രു(70)വിനെ മരുന്നുകടയ്ക്കുള്ളില്‍ കയറി വധിച്ചിരുന്നു. “ഇത് കശ്മീരിലെ പ്രാദേശിക മുസ്ലീങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. അധ്യാപകർ ഉൾപ്പെടെയുള്ള നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നത് വർഗീയ പാരമ്പര്യത്തെ ആക്രമിക്കാനും നശിപ്പിക്കാനുമുള്ള നീക്കമാണ്. സംഭവസ്ഥലം സന്ദർശിച്ച ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ദിൽബാഗ് സിംഗ് പറഞ്ഞു.