Spread the love
ഉദ്ഘാടനം കഴിഞ്ഞിട്ട് 2 വര്‍ഷം; പ്രവര്‍ത്തനം തുടങ്ങാതെ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍

ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും തൃശ്ശൂർ ജില്ലയിലെ അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയില്ല. അഴീക്കോട് മുതൽ ചേറ്റുവ വരെയുള്ള തീരദേശത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫിഷറീസ് സ്റ്റേഷന് പണിതത്. അസിസ്റ്റന്‍റ് ഡയറക്ടർ, മൂന്ന് ഫിഷറീസ് സബ് ഇൻസ്പെക്ടർമാർ, ഒരു മെക്കാനിക്, ക്ലർക്ക് എന്നീ തസ്തികകൾ ഉൾപ്പടെ 25 ഓളം തസ്തികകളിൽ ഇതുവരെ നിയമനം ആയിട്ടില്ല. കൊവിഡ് മൂലമുള്ള പ്രതിസന്ധിയാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply