Spread the love

കൊച്ചി : 5 കോടി രൂപയോളം മൂല്യമുള്ള തിമിംഗല ദഹനശിഷ്ടവുമായി കൊച്ചിയിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലി‍ജൻസിന്റെ (ഡിആർഐ) പിടിയിലായ യുവാക്കളെ റിമാൻഡ് ചെയ്തു. പാലക്കാട് അഖിലാണം സ്വദേശി എൻ.രാഹുൽ, കോതച്ചിറ സ്വദേശി കെ.എൻ.വൈശാഖ് എന്നിവരെയാണ് 8.7 കിലോഗ്രാം തിമിംഗല ദഹനശിഷ്ടവുമായി കഴിഞ്ഞ ദിവസം കറുകപ്പിള്ളിയിലെ ഹോട്ടലിൽ നിന്നു പിടികൂടിയത്.

ഡിആർഐ ഇവരെ വനംവകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ കൈമാറിയിരുന്നു. പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇവർക്കു തിമിംഗല ദഹനശിഷ്ടം കൈമാറിയ വനിതയെക്കുറിച്ചും അന്വേഷണം തുടങ്ങി. തിമിംഗല ദഹനശിഷ്ടം ശാസ്‌ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിമരുന്നു പിടിക്കാനിറങ്ങിയ ഡിആർഐ സംഘത്തിന്റെ തിരച്ചിലിലാണ് ഇരുവരും കുടുങ്ങിയത്‌.

പ്രാഥമിക ചോദ്യം ചെയ്യലിൽ തിമിംഗല ദഹനശിഷ്ടം വിൽക്കാനാണു കൊച്ചിയിൽ എത്തിയതെന്നും ഇടപാടുകാരൻ നഗരത്തിൽ കാണാമെന്ന്‌ അറിയിച്ചിരുന്നതായും ഇരുവരും പറഞ്ഞു. ഇടപാടുകാരനെ നേരിൽ കണ്ടിട്ടില്ല. ഫോൺ വഴിയാണു ബന്ധം. ചാവക്കാട്ടെ വനിതാ സുഹൃത്തിൽ നിന്നാണു തിമിംഗല ദഹനശിഷ്ടം ലഭിച്ചതെന്നും ഇരുവരും പറയുന്നു.

Leave a Reply