Spread the love

വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വിസ്മയിപ്പിച്ച ചിത്രം ‘മഹാരാജ’ തമിഴിലും മലയാളത്തിലും മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. എന്നാൽ വാണിജ്യപരമായ നേട്ടം കൊയ്യുന്ന ആദ്യ വിജയ് സേതുപതി ചിത്രം എന്ന ഖ്യാതി മഹാരാജയ്ക്ക് കിട്ടുമ്പോഴും സിനിമയ്ക്കായി നടൻ വാങ്ങിയ പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകളാണ് കൂടുതലും ശ്രദ്ധനേടുന്നത്.

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസാണ് മഹാരാജയിലൂടെ നടൻ കാഴ്ച്ചവെച്ചത്. മഹാരാജയ്ക്കായി നടന് നിർമാതാക്കൾ വാഗ്ദാനം ചെയ്തിരുന്ന ശമ്പളം 20 കോടിയായിരുന്നു. എന്നാല്‍ പണത്തിലുപരി തന്റെ ചിത്രങ്ങളുടെ വിജയം ആഗ്രഹിക്കുന്ന നടൻ ഈ തുക വാങ്ങിയിട്ടില്ലെന്നും അഡ്വാന്‍സ് തുക മാത്രമാണ് ഇതുവരെ കൈപറ്റിയിരിക്കുന്നത് എന്നുമാണ് പ്രചരിക്കുന്ന വാർത്തകൾ.

അതേസമയം ജൂൺ 14ന് റിലീസിനെത്തിയ ചിത്രം ബോക്സ് ഓഫീസിൽ 100 കോടി ഗ്രോസ് നേടിയിരിക്കുകയാണ്. വെറും 15 ദിവസത്തിനുള്ളിലാണ് ആഗോള ബോക്സോഫീസില്‍ 30 കോടി എന്ന ലക്ഷ്യമാണ് ചിത്രം പിന്നിട്ടത്. ‘കൽക്കി 2898 എഡി’യുടെ റിലീസ് , മഹാരാജയുടെ പ്രദര്ശനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര കളക്ഷനില്‍ ഒരു കോടിക്ക് അടുത്ത് ചിത്രം ഇപ്പോഴും നേടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply