Spread the love
താജ്മഹലിലെ 20 മുറികൾ തുറക്കണം, ഒളിപ്പിച്ചുവെച്ച വിഗ്രഹങ്ങൾ കണ്ടെത്തണം; ഹൈക്കോടതിയിൽ ഹർജി

താജ്മഹലിലെ 20 മുറികൾ തുറക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട് ബിജെപി നേതാവ് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. താജ്മഹലിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്ന ആവശ്യവുമായി ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ മുറികൾ പരിശോധിക്കുന്നതിനും അവിടെയുള്ള ഹിന്ദു വിഗ്രഹങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തുന്നതിനുമായി സംസ്ഥാന സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. “താജ്മഹലുമായി ബന്ധപ്പെട്ട് പഴയൊരു വിവാദമുണ്ട്. താജ്മഹലിലെ 20 ഓളം മുറികൾ പൂട്ടിയിരിക്കുകയാണ്, ആർക്കും പ്രവേശിക്കാൻ അനുവാദമില്ല. ഈ മുറികളിൽ ഹൈന്ദവ ദൈവങ്ങളുടെയും ഗ്രന്ഥങ്ങളുടെയും വിഗ്രഹങ്ങൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വസ്തുതകൾ അറിയാൻ ഈ മുറികൾ തുറക്കാൻ എഎസ്‌ഐയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ മുറികൾ തുറന്ന് എല്ലാ വിവാദങ്ങൾക്കും വിരാമമിടുന്നതിൽ ഒരു തെറ്റുമില്ല, ”ബിജെപി നേതാവ് പറഞ്ഞു.

Leave a Reply