സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത പ്രണയത്തിനും പ്രണയതകർച്ചയ്ക്കും പ്രാധാന്യം നൽകുന്ന ഒരു പീരിയഡ് ഡ്രാമയായ ദേവദാസ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ട് ഇന്ന് (ജൂലൈ 12) 20 വർഷം തികയുന്നു. ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, മാധുരി ദീക്ഷിത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റൊമാന്റിക് ട്രാജഡി ആണ് ദേവദാസ്. ചിത്രത്തിന്റെ 20-ാം വാർഷികത്തിൽ, ഷാരൂഖ്, ഐശ്വര്യ, മാധുരി എന്നിവരുടെ പോസ്റ്ററുകൾ പങ്കുവച്ചിരിക്കുകയാണ് ബൻസാലി പ്രൊഡക്ഷൻസ്.
“ദേവദാസ് മിസ്റ്റിക്കൽ ആണ്. ദേവദാസ് വിഷാദമാണെങ്കിലും കാവ്യാത്മകമാണ്. ഇന്നും നമ്മുടെ ഉള്ളിൽ പ്രണയവും വിരഹവും പ്രണയവും ഉണർത്തുന്ന ഒരു കഥാപാത്രവും സിനിമയുമാണ് ദേവദാസ്… ദേവദാസ്, 20 വർഷങ്ങൾക്ക് ശേഷവും ഇതിനെല്ലാം വേണ്ടി നിലകൊള്ളുന്നു. ഇവിടെ #20YearsOfDevdas ആഘോഷിക്കുന്നു.”പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ബൻസാലി പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇങ്ങനെ കുറിച്ചിരിക്കുകയാണ്.