Spread the love

മലയോരഹൈവേയിലേക്ക് എല്ലാ ജില്ലകളില്‍ നിന്നും കണക്ടിവിറ്റി ഉറപ്പാക്കും. മലയോരഹൈവേയുടെ എല്ലാ റീച്ചുകളും അടിയന്തരപ്രാധാന്യത്തോടെ പൂര്‍ത്തിയാക്കും. 3 വര്‍ഷത്തിനകം 65 പാലങ്ങള്‍ പൂര്‍ത്തീകരിക്കും. കണക്ടിവിറ്റിയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും മന്ത്രി റഞ്ഞു. മന്ത്രി ജി. സുധാകരന്‍ കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയത് എൽഡിഎഫ് നയമാണ്. പിഡബ്ല്യുഡി പദ്ധതികളുടെ തുടര്‍ച്ചയെക്കുറിച്ച് ജി.സുധാകരനുമായി നേരിട്ട് ചര്‍ച്ച നടത്തുെമന്നും പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

2025നകം 20 ലക്ഷം വിദേശസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാണ് മുഖ്യലക്ഷ്യമെന്ന് ടൂറിസം മന്ത്രി. 2025ല്‍ ലക്ഷ്യമിടുന്ന തദ്ദേശീയ വിനോദസഞ്ചാരികളുടെ എണ്ണം 3.62 കോടിയാണ്. 5 വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ ഉത്തരവാദിത്ത ടൂറിസം സംസ്ഥാനമാക്കു‌ം ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മഴക്കെടുതികളില്‍ പൊതുമരാമത്ത് വകുപ്പിന് 18 കോടി രൂപയുടെ നഷ്ടുണ്ടായെന്ന് മന്ത്രി അറിയിച്ചു. പൊഴിയൂരില്‍ തീരദേശ റോഡ് പുനര്‍നിര്‍മിക്കാന്‍ 4 കോടി രൂപ വേണ്ടിവരും. ശംഖുമുഖത്തുണ്ടായ നഷ്ടം 2 കോടി, പീരുമേട്ടില്‍ 3 കോടിയുടെ നഷ്ടം.

Leave a Reply