Spread the love

ഇന്ത്യ 1983 ല്‍ ആദ്യമായി വേള്‍ഡ് കപ്പ് നേടിയതിന്‍റെ നാല്‍പതാം വാര്‍ഷികത്തില്‍ രാജ്യം മറ്റൊരു വേള്‍ഡ് കപ്പിന് വേദിയാവുകയാണ്. ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ വേദികളില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടപിടിച്ചു.

സന്നാഹമത്സരമാണ് കാര്യവട്ടത്ത് അരങ്ങേറുന്നത്. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന ഉദ്ഘാടന മത്സരവും നവംബര്‍ 19ന് നടക്കുന്ന ഫൈനല്‍ മത്സരവും ഗുജറാത്ത് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കും. ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, മുംബൈ, ധരംശാല, ലക്നൗ, പുണെ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.

Leave a Reply