പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ജനശതാബ്ദിയും വേണാടും ഉൾപ്പടെ കോട്ടയം വഴിയുള്ള 21 ട്രെയിനുകൾ മെയ് 20 മുതൽ പത്ത് ദിവസത്തേക്ക് റദ്ദാക്കി. നാളെ മുതല്‍ ഈ മാസം 28 വരെയാണ് ട്രെയിൻ ഗതാഗതത്തിൽ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ദക്ഷിണ റെയിൽവേ പത്രകുറിപ്പിൽ അറിയിച്ചു. ഈ മാസം 28 നാണ് പാത കമ്മീഷനിങ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായി മെയ് 20 മുതല്‍ 29 വരെ വിവിധ ദിവസങ്ങളിലായി ജനശതാബ്ദി, വേണാട്, ഐലന്‍ഡ് എക്‌സ്പ്രസ്, പരശുറാം, എന്നിവ ഉള്‍പ്പെടെ 21 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. പാലരുവി എക്‌സ്പ്രസ് 23, 24, 25, 27 തീയതികളില്‍ വൈകിട്ട് 5.20നു മാത്രമേ പാലക്കാട് നിന്നും പുറപ്പെടൂ. 26ന് 5.35ന് പുറപ്പെടും. ശബരി എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കും. തൃശൂരിനും തിരുവനന്തപുരത്തിനും ഇടയിൽ ശബരി എക്സ്പ്രസ് ഈ ദിവസങ്ങളിൽ ഓടില്ല.
ഏറ്റുമാനൂര്‍- ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ആണ്കോ ട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.