മലപ്പറത്ത് പ്രണയം നിരസിച്ചതിന് 21കാരിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; തടയാന്‍ ശ്രമിച്ച സഹോദരി ഗുരുതരാവസ്ഥയില്‍
മലപ്പുറം: പെരിന്തല്‍മണ്ണക്കടുത്ത് മുതുകുർശ്ശി- കൂഴന്തറയിൽ പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ കുത്തിക്കൊലപ്പെടുത്തി. സഹോദരിയെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ പ്രതി പിടിയിലായി. ബാലചന്ദ്രന്റെ മകള്‍ ദൃശ്യയാണ് കൊല്ലപ്പെട്ടത്.
കുത്തേറ്റ 13 വയസുള്ള സഹോദരി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വീട്ടിലെത്തിയാണ് പ്രതി വിജേഷ് ദൃശ്യയെ കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ചപ്പോഴാണ് സഹോദരിയേയും ആക്രമിച്ചത്. ഇതിന് മുമ്പ് കഴിഞ്ഞ ദിവസം ബാലചന്ദ്രന്റെ കടക്ക് തീകൊളുത്തുകയും ചെയ്തിരുന്നു പ്രതി എന്നും റിപ്പോർട്ടുണ്ട്.