Spread the love
സുപ്രീംകോടതിയില്‍ 210 ഒഴിവുകൾ; ഓണ്‍ലൈന്‍ അപേക്ഷ ജൂലൈ 10നകം

സുപ്രീംകോടതി ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് തസ്തികയില്‍ 210 ഒഴിവുകളിലേക്ക് നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു.

ഗ്രൂപ് ബി നോണ്‍ ഗസറ്റഡ് തസ്തികയാണിത്. 35,400 രൂപയാണ് അടിസ്ഥാന ശമ്പളം. വീട്ടുവാടക ബത്ത ഉള്‍പ്പെടെ പ്രതിമാസം 63,068 രൂപ ശമ്പളം ലഭിക്കും.
വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.sci.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യോഗ്യത : അംഗീകൃത സര്‍വകലാശാല ബിരുദം. കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 35 വാക്കില്‍ കുറയാതെ വേഗതയുണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ ഓപറേഷനില്‍ പരിജ്ഞാനം വേണം.

പ്രായപരിധി 1.7.2022ല്‍ 18-30 വയസ്സ്. പട്ടികജാതി/വര്‍ഗം, ഒ.ബി.സി നോണ്‍ ക്രീമിലെയര്‍, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്മാര്‍ മുതലായ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. സുപ്രീംകോടതി ജീവനക്കാര്‍ക്ക് പ്രായപരിധിയില്ല.

അപേക്ഷ ഫീസ്-ജനറല്‍/ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 500 രൂപ. എസ്.സി/എസ്.ടി/വിമുക്ത ഭടന്മാര്‍/ഭിന്നശേഷിക്കാര്‍/ഫ്രീഡം ഫൈറ്റര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 250 രൂപ മതി.

അപേക്ഷ ഓണ്‍ലൈനായി www.sci.gov.in ല്‍ ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ജൂലൈ 10 വരെ അപേക്ഷകള്‍ സ്വീകരിക്കും.

ജനറല്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം ഉള്‍പ്പെടെ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള ടെസ്റ്റ്, കമ്പ്യൂട്ടര്‍ നോളഡ്ജ് ടെസ്റ്റ്, ഇംഗ്ലീഷ് ടൈപ്പിങ് ടെസ്റ്റ് (10 മിനിറ്റ്) കോംപ്രിഹെന്‍ഷന്‍ പാസേജ്, പ്രിസി റൈറ്റിങ്, ഉപന്യാസമെഴുത്ത് അടങ്ങിയ ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ് (2 മണിക്കൂര്‍), വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

മെറിറ്റ് ലിസ്റ്റിനോടൊപ്പം ഡിസംബര്‍ 31 വരെ ലഭ്യമാകുന്ന ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് പാനലും തയാറാക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Leave a Reply