പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഏട്ടാം ക്ലാസുകാരിയെ നടുറോഡിൽ കുത്തിക്കൊന്ന് 22കാരൻ. പുണെയിൽ ആണ് സംഭവം. ഇന്നലെ വൈകിട്ട് കബഡി ക്ലാസിന് പോകുന്ന വഴി 14 വയസുള്ള ക്ഷിതിജയെ യുവാവ് തടഞ്ഞ് നിർത്തി ആക്രമിച്ചത്. പുണെ ബിബ്വേവാദിയിൽ വച്ചാരുന്നു ക്രൂരകൊലപാതകം. നാട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതിന് മുൻപ് മരണം സംഭവിച്ചിരുന്നു.പെൺകുട്ടിയുടെ അകന്ന ബന്ധുവായ ഋഷികേഷ് എന്ന ശുഭം ഭഗവത് പല തവണ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു.എന്നാൽ ഇതെല്ലാം പെൺകുട്ടി നിരസിച്ചു.അതുകൊണ്ടുള്ള പകയിലാണ് വഴിയിൽ തടഞ്ഞുനിർത്തിയ ശേഷം പെൺകുട്ടിയെ കുത്തിക്കൊന്നത്.
പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട ശേഷമാണ് ഇയ്യാൾ മൂർച്ചയുള്ള ആയുധം വച്ച് പെൺകുട്ടിയെ കുത്തിക്കൊന്നത്. പിന്നീട് പ്രതി ഒളിവിൽ പോയി. സംഭവസ്ഥലത്ത് നിന്ന് പൊലീസ് ഒരു തോക്കും കണ്ടെത്തി. പ്രതിക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.