Spread the love

സിനിമയുടെ പ്രത്യേകതകൾ കൊണ്ട് റിലീസിന് മുൻപേ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് സിക്കാഡ. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പുറത്തിറങ്ങുന്ന ഈ സർവൈവർ ചിത്രത്തിന്റെ സംവിധായകൻ മലയാളികളുടെ പ്രിയപ്പെട്ട സംഗീതഞ്ജൻ ശ്രീജിത്ത് ഇടവനയാണ്. അതുകൊണ്ടു തന്നെ ഒരു സംഗീത സംവിധായകൻ സിനിമാ സംവിധായകൻ കൂടിയായി മാറുന്നതിന്റെ എല്ലാ ഗുണഫലങ്ങളും ചിത്രത്തിനുണ്ട്. ഓഗസ്റ്റ് 9നാണ് ചിത്രത്തിന്റെ റിലീസ്.

ഒരു സിനിമയ്ക്ക് 24 പാട്ടുകൾ ചിട്ടപ്പെടുത്തി എന്നു കേൾക്കുമ്പോൾ അതിശയം തോന്നാത്തവരായി ആരുതന്നെ കാണില്ല. 1932ൽ പുറത്തിറങ്ങിയ ഇന്ദർ സഭയ്ക്ക് വേണ്ടി അന്ന് ചിട്ടപ്പെടുത്തി ചരിത്രമായത് 72 പാട്ടുകളാണ്. ശേഷം ഇന്ത്യൻ സിനിമയിൽ സംഭവിക്കുന്ന അടുത്ത ചരിത്രമാണ് സിക്കാഡയിലെ പാട്ടുകൾ.

4 ഭാഷകളിലായി ഈണങ്ങളും വരികളും ഒന്നിനോടൊന്ന് വ്യത്യസ്തപ്പെട്ട 24 പാട്ടുകളാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങുക. സംവിധായകൻ ശ്രീജിത്ത് തന്നെയാണ് 4 ഭാഷകളിലേയും പാട്ടുകളും ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ പല സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലും വൻ ഹിറ്റുമാണ്. എന്തായാലും റിലീസിന് മുൻപേ ചിത്രം ഉറപ്പുനൽകുന്ന വ്യത്യസ്തതയും സാങ്കേതിക മികവും തിയറ്ററിലും ഉറപ്പു ലഭിക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഗോൾ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ രജിത് പത്തുവര്‍ഷത്തിനുശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2018, തലൈനഗരം 2, ലൂസിഫർ,കടുവ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടനും ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂരയാണ് നായിക.

മറ്റു പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളാണ്. നവീന്‍ രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷൈജിത്ത് കുമരന്‍. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്

Leave a Reply