ഇനിമുതൽ റയിൽവെ യാത്രക്കാർക്ക് ഓൺലൈൻ വഴി കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ റയിൽവെയുടെ പുതിയ തീരുമാനം. പുതിയ ഉത്തരവ് പ്രകാരം ഒരാൾക്ക് ഒരുമാസം ഓൺലൈനായി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 24 ആക്കി.
അധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് ഒരുമാസം പരമാവധി 12 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം. നേരത്തെ ആധാറുമായി ബന്ധിപ്പിച്ചവർക്ക് ഒരുമാസം പന്ത്രണ്ടും അല്ലാത്തവർക്ക് ആറ് ടിക്കറ്റുകളും ബുക്ക് ചെയ്യാൻ മാത്രമെ കഴിയുമായിരിന്നുള്ളു. ഈ പരിധി മാറ്റണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് റയിൽവെയുടെ തീരുമനം.