മാലിയിലാണ് 25കാരിയായ ഹലീമ സിസ്സെ എന്ന സ്ത്രീ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.അഞ്ച് പെൺകുട്ടികളും നാല് ആൺകുട്ടികളും.സിസേറിയനിലൂടെയായിരുന്നു അവർ ജനിച്ചത്, അവർ ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് മാലിയുടെ ആരോഗ്യമന്ത്രി പറഞ്ഞു.
ഒമ്പത് കുഞ്ഞുങ്ങൾക്ക് ജനിക്കുന്നത് വളരെ അപൂർവമാണ് – മാത്രമല്ല ജനന സമയത്തും ശേഷവുമുള്ള സങ്കീർണതകൾ മൂലം ചില കുഞ്ഞുങ്ങൾ ജീവനോടെയിരികാറില്ല. മാലിയുടെ ആരോഗ്യമന്ത്രി ഫാന്റ സിബി ഇരു രാജ്യങ്ങളിലെയും മെഡിക്കൽ ടീമുകളെയും അഭിനന്ദിക്കുകയുണ്ടായി.
സിസ്സെയുടെ ഗർഭധാരണം മാലിയിൽ കൗതുകമുണർത്തി – അവൾ ഏഴ് കുഞ്ഞുങ്ങളേ മാത്രമാണ് കരുതിയിരുന്നതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
പശ്ചിമാഫ്രിക്കൻ രാജ്യത്തെ ഡോക്ടർമാർ അവളുടെ ക്ഷേമത്തിലും കുഞ്ഞുങ്ങളുടെ നിലനിൽപ്പിനുള്ള സാധ്യതയിലും ശ്രദ്ധാലുവായിരുന്നു .മാലിയുടെ തലസ്ഥാനമായ ബമാകോയിലെ ഒരു ആശുപത്രിയിൽ രണ്ടാഴ്ച താമസിച്ചതിന് ശേഷം മാർച്ച് 30 ന് സിസ്സെയെ മൊറോക്കോയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ഡോ. സിബി പറഞ്ഞു.
മൊറോക്കൻ ക്ലിനിക്കിൽ അഞ്ച് ആഴ്ചകൾക്കുശേഷം ചൊവ്വാഴ്ച അവർ പ്രസവിച്ചുവെന്ന് മന്ത്രി പറഞ്ഞു.
അമ്മയും പുതിയ കുഞ്ഞുങ്ങളും ആഴ്ചകൾക്കുള്ളിൽ നാട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.