
ഈ മാസം വിവാഹം നിശ്ചയിച്ച മലപ്പുറം ഗവ. കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിനിയും 25കാരിയുമായ പ്രതിശ്രുത വധു വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍. മലപ്പുറം ഗവ. കോളജിലെ പൂര്‍വ്വവിദ്യാര്‍ഥിനിയും നിലവില്‍ ബി എഡ് വിദ്യാര്‍ത്ഥിനിയുമായ മഞ്ചേരി 22ാം മൈല്‍സില്‍ പരേതനായ കുറുവാഞ്ചേരി ശിവരാമകൃഷ്ണന്റെ മകള്‍ പ്രവീണ (25)യെയാണ് ഇന്നു രാവിലെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ മാസം വിവാഹം നടത്താന്‍ തീരുമാനിച്ചിരുക്കുമ്പോഴാണ് ആത്മഹത്യചെയ്തത്. വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. മലപ്പുറം ഗവ. കോളജിലെ മുന്‍ ബി.എ. ഹിസ്റ്ററി വിദ്യാര്‍ഥിനിയായിരുന്നു. മാതാവ് : പുഷ്പ. സഹോദരന്‍ : പ്രണവ്.