കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 2500 കിലോ റേഷനരി തമിഴ്നാട്ടിൽ പിടികൂടി. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിനു സമീപം ആണ് തമിഴ്നാട് സിവിൽ സപ്ലൈസ് വകുപ്പ് പിടികൂടിയത്. സിവിൽ സപ്ലൈസ് വകുപ്പിൻറെ ഫ്ലയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് റേഷനരിയുമായി വന്ന ജീപ്പ് പിടികൂടിയത്. ബോഡിനായ്ക്കന്നൂർ -ബോഡിമെട്ട് പാതയിൽ മുന്തൽ ചെക്കു പോസ്റ്റിനു സമീപത്തായിരുന്നു പരിശോധന. ഓണക്കാലത്ത് കേരളത്തിലേക്ക് തമിഴ് നാട്ടിൽ നിന്നും റേഷനരി കടത്താൻ സാധ്യതയുണ്ടെന്ന് തമിഴ് നാട് സിവിൽ സപ്ലൈസ് വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പ്രത്യേക സ്ക്വാഡുകളോടെ പരിശോധന കർശനമാക്കാൻ തേനി ജില്ല റവന്യൂ ഓഫീസർ നിർദ്ദേശം നൽകി..