വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് 26 ആം ദിനം. വെട്ടുകാട്, ചെറുവെട്ടുകാട്, സെന്‍റ് സേവ്യേഴ്സ്, വലിയതുറ, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം. റിലേ ഉപവാസ സമരവും തുടരുകയാണ്. മൂലമ്പള്ളിയും, ചെല്ലാനവും ഉൾപ്പടെയുള്ള പ്രദേശങ്ങളിലും സമരം വ്യാപിപ്പിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. സർക്കാരുമായുള്ള തുടർച്ചർച്ചകൾ വഴിമുട്ടിയതോടെ ആണ്സ മരം വ്യാപിപ്പിക്കുന്നത് .