മലയാളികളുടെ എക്കാലത്തെയും പ്രിയ നടനായ ഉണ്ണി മുകുന്ദൻ വിജയദശമിനാളിൽ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻലോട്ടാണ് പച്ചപ്പരിഷ്ക്കരിയുടെ രൂപവും ഭാവവും മാറ്റിവച്ച് ഒരു മുണ്ടും ഷർട്ടും കണ്ണടയും ധരിച്ച് ഒരു തനി മലയാളി മാസ്സ് സൃഷ്‌ടിച്ചത്. മുൻപ് സിക്സ് പാക്കും ആയോധന മുറകളും ജിം വർക്ക്ഔട്ടുമായി മാസ്സ് കാണിച്ചിട്ടുള്ള ഉണ്ണി മുകുന്ദൻ തീർത്തും വ്യത്യസ്തമായ സ്റ്റൈലാണ് ഈ തവണ തിരഞ്ഞെടുത്തത്. നായകൻ തനി നാട്ടിൻപുറത്തുകാരൻ ആയതിനാൽ ഉണ്ണിയുടെ വരവും കഥാപാത്രത്തിന്റെ ലുക്കിൽ തന്നെയായി. ദീർഘ നാളത്തെ തയാറെടുപ്പുകൾക്കൊടുവിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് വിജയദശമിനാളിൽ എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്.