കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ കുറേനാളത്തെ ഇടവേളയ്ക്ക് ശേഷം കർശന നിയന്ത്രണങ്ങളോടെ ഡിസംബർ നാല് മുതൽ പള്ളികളിൽ പ്രാർഥന വീണ്ടും ആരംഭിക്കുമെന്നാണ് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. ആകെ കപ്പാസിറ്റിയുടെ 30% ആളുകൾക്ക് മാത്രമെ നിലവിൽ പ്രവേശനം അനുവദിക്കുകയുള്ളു. ഖുത്ത്ബ ആരംഭിക്കുന്നതിന് മുപ്പത് മിനിറ്റ് മുമ്പ് പള്ളികൾ തുറക്കുകയും അതുപോലെ പ്രാർഥന കഴിഞ്ഞ് മുപ്പത് മിനിറ്റിനുള്ളിൽ അടയ്ക്കുകയും ചെയ്യും. ആരാധനയ്ക്ക് മുമ്പോ അതിനു ശേഷമോ പള്ളിക്ക് മുമ്പിൽ കൂട്ടം കൂടി നിൽക്കാനും പാടില്ല. ഫേസ് മാസ്ക് പോലെയുള്ള പ്രതിരോധ സംവിധാനങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്. പള്ളിക്കുള്ളിലുള്ള സമയം മുഴുവൻ ഫേസ് മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. അത്പോലെ തന്നെ നിസ്കരിക്കുന്നതിനുള്ള മാറ്റുകൾ ആളുകൾ തന്നെ കൊണ്ടു വരണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.