Spread the love

ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സണ്ണി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ ടീസറിന് 51 സെക്കന്റ് ദൈർഘ്യമുണ്ട്.  ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ ചിത്രമാണ് ‘സണ്ണി’. ‘സണ്ണി’യില്‍ ഒരു സംഗീതജ്ഞനായാണ് ജയസൂര്യ എത്തുന്നത്. പുണ്യാളൻ അഗർബത്തീസ്, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, സു സു സുധി വാത്മീകം, പ്രേതം, പ്രേതം 2, ഞാൻ മേരിക്കുട്ടി തുടങ്ങിയ സിനിമകൾക്ക് ശേഷം ജയസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘സണ്ണി’.

Leave a Reply