ഉത്തരാഖണ്ഡിൽ ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടർന്ന് 28 പർവതാരോഹകർ ഉത്തരാഖണ്ഡിൽ കുടുങ്ങി. 10 പർവ്വതാരോഹകർ മരിച്ചു. 18 പേരെ കാണാതായിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. എട്ട് പേരെ രക്ഷപെടുത്തി. രക്ഷപ്പെട്ടവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്. ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ് ഇൻസ്റ്റിറ്റിയൂട്ടിലെ ട്രെയിനികളാണ് എല്ലാവരും. ദ്രൗപദിദണ്ട മേഖലയിൽ ഉണ്ടായ ഹിമപാതത്തെ തുടർന്നാണ് ഇവർ ഇവിടെ അകപ്പെട്ടതെന്നാണ് വിവരം. സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം. 33 ട്രെയിനികളും ഏഴ് പരിശീലകരും ഉൾപ്പെടെ 40 പേരാണ് കൊടുമുടിയിൽ കുടുങ്ങിയത്. 16,000 അടി ഉയരത്തിൽ രാവിലെ ഒമ്പത് മണിയോടെയാണ് ടീമിന് നേരെ ഹിമപാതം ഉണ്ടായത്. സെപ്റ്റംബർ 23നാണ് സംഘം ഉത്തരകാശിയിൽ നിന്ന് മലകയറ്റത്തിനായി പുറപ്പെട്ടത്.