Spread the love
തൊഴിൽ തർക്ക പരിഹാരത്തിൽ 29.61% വർധന

‘തൊഴിൽ കണക്കുകൾ ഒറ്റനോട്ടത്തിൽ’ എന്ന പഠനത്തിന്റെ പുസ്തകരൂപം ‘ലേബർ സ്റ്റാറ്റിസ്റ്റിക്സ് അറ്റ് എ ഗ്ലാൻസ് കേരള 2020’ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ലേബർ കമ്മീഷണർ എസ് ചിത്രയ്ക്കു നൽകി പ്രകാശനം ചെയ്തു. തൊഴിൽ നിയമങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളും വിശദമായ അവലോകനവും പ്രസിദ്ധീകരണത്തിലുണ്ട്. ലേബർ കമ്മിഷണറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണു പുസ്തകം തയ്യാറാക്കിയത്. രജിസ്റ്റർ ചെയ്ത പ്ലാന്റേഷനുകളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 2.89 ശതമാനം വർധനവുണ്ടായിട്ടുണ്ട്. തോട്ടം മേഖലയിൽ അസുഖ ആനുകൂല്യം നേടിയവരുടെ എണ്ണത്തിൽ അഞ്ചു വർഷത്തിനിടെ 25.32 ശതമാനം വർധനവുമുണ്ടായി. തോട്ടം മേഖലയിൽ പ്രസവാനുകൂല്യമായി സ്ത്രീകൾക്ക് 152.98 ശതമാനം അധിക തുക ആനുകൂല്യമായി നൽകിയെന്നും പഠനം വെളിപ്പെടുത്തുന്നു.

Leave a Reply