കാനഡയിലെ മോൺട്രിയൽ സിറ്റിയിലുള്ള സിസിഎസ്ക്യു, സിഡിഇ, എം കോളേജ് എന്നീ മൂന്ന് . മൂന്ന് കോളേജുകൾ പാപ്പരായി പ്രഖ്യാപിച്ച് അടച്ചുപൂട്ടി. പ്രതിസന്ധിയിലായ 2000ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ നീതി ലഭിക്കാൻ കനേഡിയൻ സർക്കാരിന്റെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. പൂട്ടുന്നതിന് മുമ്പ് ലക്ഷക്കണക്കിന് തുകയാണ് ഫീസായി വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയത്. മറ്റ് കോളേജുകളിൽ ചേർന്ന് തങ്ങളുടെ കോഴ്സുകൾ പൂർത്തിയാക്കാൻ കനേഡിയൻ സർക്കാരിന്റെ ഇടപെടൽ വേണമെന് ആവശ്യം ഉന്നയിച്ചിരിക്കുകയാണ് വിദ്യാർഥികൾ. കോഴ്സുകളുടെ കാലാവധി അവസാന ഘട്ടത്തിലെത്തിയ വിദ്യാർത്ഥികൾക്ക് അത് പൂർത്തിയാക്കാനുള്ള അവസരം നൽകണം. വിദ്യാർത്ഥികളിൽ അധികവും പഞ്ചാബിൽ നിന്നുള്ളവരാണ്.