കൊല്ലം : ബൈക്കുകൾ കൂട്ടിയിടിച്ചു അപകടം, യുവതി അടക്കം 3 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം. ഇന്നലെ രാത്രി കടപ്പാക്കട ജംക്‌ഷനിലാണ് അപകടം. എതിർദിശയിൽ എത്തിയ വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. കരുനാഗപ്പള്ളി സ്വദേശി ഹരികൃഷ്ണൻ (24), കണ്ണൂർ വളപട്ടണം സ്വദേശി തീർഥ (21) എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കും കൊല്ലം സ്വദേശി കിഷോർ കുമാർ സഞ്ചരിച്ചിരുന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്.
ഹരികൃഷ്ണനെയും തീർഥയേയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ കിഷോർ കുമാറിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്കുകൾക്കു കേടുപാടുകൾ സംഭവിച്ചു.