Spread the love


മാനന്തവാടി : ബാവലി എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കടത്തിയ 7.42 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടി. മലപ്പുറം തിരൂർ സ്വദേശികളായ മാറാക്കര പെരുങ്കുളം ആലാസംപാട്ടിൽ വീട്ടിൽ എ.പി. ഷിഹാബ്(34), ചേങ്ങോട്ടൂർ ചൂനൂർ പട്ടത്ത് വീട്ടിൽ പി. സന്ദീപ് (33), കാടാമ്പുഴ പയ്യാപന്തയിൽ വീട്ടിൽ പി.പി. മുഹമ്മദ് മുസ്തഫ(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാറും 34,000രൂപയും 5 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എം.ജിജിൽകുമാർ, സിഇഒമാരായ എം.ജെ.ഷിനോജ്, ഒ.ഷാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply