Spread the love
നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ 30 മുതല്‍ ഒരു ട്രെയിൻകൂടി

അങ്ങാടിപ്പുറം: ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാതയില്‍ ഒരു ട്രെയിൻ കൂടി അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. നിലമ്പൂര്‍- ഷൊര്‍ണൂര്‍ എക്‌സ്​പ്രസാണ് ഈ മാസം​ 30 മുതല്‍ സര്‍വിസ് നടത്തുക. കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ പാസഞ്ചറുകളിൽ ഒന്നാണ് സ്‌പെഷല്‍ എക്‌സ്​പ്രസായി ആരംഭിക്കുന്നത്. ഷൊര്‍ണൂരില്‍ നിന്ന് രാവിലെ 7.05ന് പുറപ്പെട്ട് രാവിലെ 8.50ന് നിലമ്പൂരിൽ എത്തുന്ന 06465 നമ്പര്‍ സര്‍വിസും നിലമ്പൂരില്‍ നിന്ന് രാവിലെ 10.10ന് പുറപ്പെട്ട് 11.50ന് ഷൊര്‍ണൂരിൽ ത്തുന്ന 06468 നമ്പര്‍ സര്‍വിസുമാണ് തുടങ്ങുന്നത്.

ഇതോടെ പാതയില്‍ നാല്​ ട്രെയിനാവും. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്​പ്രസ്​, നിലമ്പൂര്‍-കോട്ടയം സ്‌പെഷല്‍ എക്‌സ്​പ്രസ്, അണ്‍ റിസര്‍വ്ഡ് സ്‌പെഷല്‍ എക്‌സ്​പ്രസ് സര്‍വിസ് എന്നിവയാണ്​ മറ്റുള്ളവ. ഏഴ്​ ജോടി സര്‍വിസുകളുണ്ടായിരുന്ന പാതയിൽ പാസഞ്ചറുകളെല്ലാം നിർത്തലാക്കിയാണ്​​ നാല്​ എക്‌സ്​പ്രസ് സര്‍വിസിന് മാത്രം റെയില്‍വേ അനുമതി നല്‍കിയത്. മറ്റ്​ പാസഞ്ചർ ട്രെയിനുകൾ ജൂൺ ആദ‍്യ വാരത്തോടെ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു.

മെയ്‌ 30 മുതൽ സർവീസ് തുടങ്ങുന്ന ട്രെയിനുകളുടെ സമയ വിവരം:

ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്ക്

ഷൊർണുർ: 07:05
വാടാനാകുറുശ്ശി: 07:14
വല്ലപ്പുഴ: 07:19
കുലുക്കല്ലൂർ: 07:24
ചെറുകര: 07:34
അങ്ങാടിപ്പുറം: 07:44
പട്ടിക്കാട്: 07:54
മേലാറ്റൂർ: 08:04
തുവ്വൂർ: 08:09
തൊടിയപ്പുലം: 08:14
വാണിയമ്പലം: 08:24
നിലമ്പൂർ: 08:50

നിലമ്പൂരിൽ നിന്നും ഷൊർണൂരിലേക്ക്

നിലമ്പൂർ: 10:10
വാണിയമ്പലം: 10:19
തൊടിയപ്പുലം:10:24
തുവ്വൂർ: 10:29
മേലാറ്റൂർ: 10:34
പട്ടിക്കാട്: 10:44
അങ്ങാടിപ്പുറം:10:54
ചെറുകര:11:04
കുലുക്കല്ലൂർ: 11:09
വല്ലപ്പുഴ: 11:14
വാടാനാകുറുശ്ശി: 11:19
ഷൊർണുർ: 11:50

Leave a Reply