Spread the love

3000ത്തോളം ജനങ്ങൾ പങ്കെടുത്ത വൻ ഇഫ്താർ വിരുന്നൊരുക്കി നടനും തമിഴ് വെട്രി കഴകം സ്ഥാപകനുമായ നടന്‍ വിജയ്. ചെന്നൈയിലെ റോയപ്പേട്ട വൈഎംസിഎ മൈതാനത്തെ കൺവൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പതിവിൽ നിന്നും വ്യത്യസ്ത ഗെറ്റപ്പിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.

ഇന്നലെ മുഴുവൻ വ്രതം ആചരിച്ച വിജയ് പരമ്പരാഗതരീതിയിലുള്ള വെള്ള മുണ്ടും തൊപ്പിയും ധരിച്ചാണ് നോമ്പുതുറ സംഗമത്തിന് എത്തിയത്. നോമ്പ് തുറക്കുന്നത് മുന്നോടിയായി നടത്തിയ പ്രാർഥനയിലടക്കം ആദ്യാവസാനം പങ്കെടുത്ത ശേഷമാണു മടങ്ങിയത്.

അതേസമയം 15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്കും 2500ലധികം പൊതു ജനങ്ങൾക്കുമാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്.

Leave a Reply