
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,324 പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ 364 കേസുകൾ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 0.71 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
നിലവിൽ 19,092 സജീവ രോഗികളാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,876 പേർ രോഗമുക്തി നേടി. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം 24 കൊറോണ മരണമാണ് ഏറ്റവും പുതിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഇന്ത്യയിലെ ആകെ കൊറോണ മരണം 5,23,843 ആയി വർദ്ധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,71,087 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 83.79 കോടി സാമ്പിൾ പരിശോധനകൾ രാജ്യത്ത് നടന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.