Spread the love

മോസ്കോ: റഷ്യയിലെ റിപ്പബ്ലിക് ഓഫ് ഡെഗിസ്ഥാനിലെ പെട്രോൾ പമ്പിലുണ്ടായ സ്ഫോടനത്തിൽ 35 പേര്‍ മരിച്ചു.

സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അനുശോചനം രേഖപ്പെടുത്തി. തീപിടിത്തത്തിൽ കത്തിനശിച്ച കാറുകളുടെയും തീ അണയ്ക്കാൻ ശ്രമിക്കുന്ന ദുരന്തനിവാരണ സേനാ ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ സർക്കാർ പുറത്തുവിട്ടു. സ്ഫോടനത്തിൽ 35 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം. 80 പേർക്ക് ഗുരുതരമായി പരുക്കേറ്റതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി പുട്ടിൻ അറിയിച്ചു. പരുക്കറ്റവർക്ക് എത്രയും പെട്ടെന്ന് ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധിക്കട്ടെ എന്നും ഔദ്യോഗിക വാർത്താകുറിപ്പിൽ പുട്ടിൻ വ്യക്തമാക്കി. കാർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തീപിടിക്കുകയും സ്ഫോടന‌മുണ്ടാകുകയും ചെയ്തു. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തീപിടിത്തത്തിന്റെ യഥാർഥ കാരണം അന്വേഷിച്ചു വരികയാണ്.

Leave a Reply