Spread the love

തിരുവനന്തപുരം∙ പോത്തന്‍കോട് 36 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തൻകോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത–സജി ദമ്പതികളുടെ 36 ദിവസം മാത്രം പ്രായമായ ശ്രീദേവിനെയാണ് പുലർച്ചെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ സുരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാണാതായത്. കുഞ്ഞിനെ കാണാനില്ലെന്ന് അമ്മ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് വീട്ടിലെ കിണറിന് മുകളിലായി കുഞ്ഞിന്റെ ടവ്വല്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുഞ്ഞ് കിണറ്റിലുണ്ടെന്ന് മനസ്സിലായി. അഗ്നിശമന സേന എത്തി കുഞ്ഞിനെ പുറത്തെടുത്തു എങ്കിലും ജീവൻ നഷ്ടമായിരുന്നു. സംഭവ സമയത്തു കുട്ടിയുടെ അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല.

Leave a Reply