കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,688 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി അണുബാധകളുടെ വര്‍ദ്ധനവില്‍ മുന്നിലാണ്. സജീവ കേസുകളുടെ എണ്ണം 18,684 ആണ്. രോഗമുക്തി നിരക്ക് നിലവില്‍ 98.74 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനവുമാണ്. രാജ്യവ്യാപകമായ വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 188.89 കോടി വാക്‌സീന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.